
ശ്രീനഗര്‍ : വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് 50 ശതമാനം ഇളവ്, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് … ജനങ്ങള്‍ക്ക് ആശ്വാസമായി പ്രഖ്യാപനം
കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജമ്മു കാശ്മീരിലാണ് 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജ് പ്രകാരം ഒരു വര്‍ഷത്തേക്ക് ജമ്മു കാശ്മീരിലെ എല്ലാ മേഖലകളിലുള്ളവര്‍ക്കും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് ലഭിക്കും. 105 കോടിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1,400 കോടിയുടെ പാക്കേജിന് പുറമേയാണ് ഇപ്പോഴത്തെ പാക്കേജെന്നും വ്യവസായ മേഖലയെ പുനഃരുജ്ജീവിപ്പിക്കാനായി പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും സിന്‍ഹ പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി 2021 മാര്‍ച്ച് വരെ ഒഴിവാക്കിയതായി പാക്കേജില്‍ നിര്‍ദ്ദേശിക്കുന്നു. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രയോജനം ലക്ഷ്യമിട്ട് സൂഷ്മ വ്യവസായങ്ങള്‍ക്ക് മുതല്‍ ഇടത്തരം വ്യവസായങ്ങള്‍, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലും ഒരു വര്‍ഷത്തെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യവസായികള്‍ക്കും വായപാ പലിശയില്‍ ആറ് മാസത്തേക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും.
Post Your Comments