COVID 19KeralaLatest NewsNews

എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന്‍. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാര്‍ക്കൊപ്പം പ്രേമചന്ദ്രനും വാര്‍ത്താസമ്മേളനം നത്തിയിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോള്‍ ആണ് അദ്ദേഹം കോവിഡ് പോസീറ്റീവാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം ലോക്‌സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ദില്ലിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളിലും ചര്‍ച്ചകളിലും ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാ യുഡിഎഫ് എംപിമാരും അല്ലാത്തവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button