ന്യൂഡൽഹി : കാര്‍ഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍. 11764 കേന്ദ്രങ്ങള്‍ ഗുജറാത്തില്‍ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 206 കേന്ദ്രങ്ങളാണ്. 90511 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം കേരളത്തില്‍ സാധ്യമാകുന്നുണ്ട്. 24480 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു വെക്കാന്‍ സാധിക്കുന്ന 11 സംഭരണ കേന്ദ്രങ്ങള്‍ വാര്‍ഹൗസ് അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഉണ്ട്.
നബാര്‍ഡിന് കീഴില്‍ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കിയതിലൂടെ കേരളത്തില്‍ 70 സംഭരണ കേന്ദ്രങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. 16076 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം ഈ സംഭരണികള്‍ സാധ്യമാകും. ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേരളത്തില്‍ ഒരു പ്രത്യേക സംഭരണിയുണ്ട്.
ഇവക്ക് പുറമെ കേന്ദ്ര കാര്‍ഷികോല്‍പ്പന്ന സംഭരണ നിര്‍മ്മാണ ധനസഹായത്തിന്റെ ഭാഗമായി കേരളത്തിന് 4300 കോടിയുടെ സാമ്ബത്തിക സഹായം നീക്കിവെച്ചിട്ടിട്ടുണ്ട്. 2020- 2021 കാലഘട്ടത്തിലേക്കുള്ള ധനസഹായമാണിത്.
Post Your Comments