KeralaLatest NewsUAENewsGulf

അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്, വിദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഉമ്മുല്‍ ഖുവൈന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ വിദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം . അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് മരിച്ചത്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്‌സിറ്റ് 113 നും 116നുമിടയിൽ ഞായറാഴ്ച രാത്രി 1.30യോടെയാണ് അപകടമുണ്ടായതെന്നു ഉമ്മുല്‍ ഖുവൈന്‍ പൊലീസിലെ പട്രോള്‍സ് ആന്‍ഡ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഒബൈദ് പറഞ്ഞു.

Also read: നവയുഗം തുണച്ചു; ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി.

അമിതവേഗത്തിലായിരുന്ന കൊമൊറോസ് ദ്വീപ് നിവാസി ഓടിച്ചിരുന്ന കാര്‍ എതിര്‍ ദിശയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button