ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കഴിഞ്ഞ 70 വര്‍ഷമായി അവര്‍ നേരിടുന്ന അനീതിയില്‍ നിന്ന് മോചിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷം പ്രോട്ടോക്കോള്‍ ലംഘിച്ചു. ജനാധിപത്യ സംവിധാനങ്ങള്‍ സുഗമമായി നടക്കേണ്ടതുണ്ട്. എന്നാല്‍ അതിന് വിപരീതമാണ് സഭയില്‍ സംഭവിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെടും.
കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ബില്ലിന്റെ ഭാഗമാവേണ്ടവര്‍ അത് തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. അവര്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെയാണ് തടസ്സപ്പെടുത്തിയത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്നും ജെ.പി.നഡ്ഡ പ്രതികരിച്ചു.
Post Your Comments