ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7:29 ഓടെയാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read also: ‘ഇവർ എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന’; ഭാമയ്‌ക്കെതിരെ സയനോര
മിസോറാമിൽ വെള്ളിയാഴ്ച രാത്രിയും 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലിൽ 3.6 മുതൽ 5.3 വരെ രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ചമ്പായ് ജില്ലയിൽ അനുഭവപ്പെട്ടിരുന്നു.
മിസോറാമിനെ സംബന്ധിച്ചിടത്തോളം ഇത് നടുങ്ങിയ ആഴ്ചയാണ്, ഭാഗ്യവശാൽ, ഈ ഭൂകമ്പങ്ങളിലൊന്നും ഇതുവരെ നാശനഷ്ടങ്ങളോ സ്വത്ത് നഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments