അഹമ്മദാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷമാണ് അറിഞ്ഞത് ഭാര്യ മദ്യത്തിന് അടിമയായിരുന്നുവെന്ന്. ഒടുവില്‍ മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരന്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഭാര്യയുടെ മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.
2018 ലായിരുന്നു യുവാവ് പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹ ശേഷം മദ്യപാനിയായ ഭാര്യ തന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തില്‍ ഉപദ്രവിക്കാറുണ്ടെന്നും യുവാവ് പറയുന്നു. ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മര്‍ദ്ദിക്കാറാണ് പതിവെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും മദ്യപിച്ച് ബോധമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഒടുവില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഈ ജൂണില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും എന്നാല്‍ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നും 29കാരന്‍ പറയുന്നു.
വീട്ടിലെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന ഭാര്യ അസുഖബാധിതരായ മാതാപിതാക്കളെ നോക്കുന്നതിന് പകരം വീടിന്റെ ഉടമസ്ഥാവകാശം അവരുടെ പേരില്‍ മാറ്റണമെന്ന ആവശ്യപ്പെട്ടത്. തന്റെ പേരിലേക്ക് മാറ്റിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കിയെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
ഭര്‍തൃവീട്ടില്‍ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാണിച്ചാണ് ഇക്കഴിഞ്ഞ 11ന് യുവതി പരാതി നല്‍കിയതെന്നാണ് യുവാവ് പറയുന്നത്. മാത്രവുമല്ല സ്ത്രീകളുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കാറുണ്ടെന്നും യുവാവ് പരാതിയില്‍ പറയുന്നു.
Post Your Comments