ലഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് യോഗി സർക്കാർ. നിർമ്മാണത്തിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്ത്യയിലെ ഏറ്റവും വലിയതും അതി മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് യൂ പി സര്‍ക്കാരിന്റെ പദ്ധതി.
നല്ല നിലവാരമുള്ള ഫിലിം സിറ്റി രാജ്യത്ത് ആവശ്യമാണ്. ഉത്തർപ്രദേശ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ നിരവധി പേർക്കാണ് ഫിലിം സിറ്റി ഉയരുമ്പോള്‍ തൊഴിൽ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഫിലിം സിറ്റിക്കായി നോയിഡ, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്സ്പ്രസ് വേ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും സ്ഥലം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനോടൊപ്പം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments