ന്യൂഡൽഹി: ഒൻപത് ഹെെവേ പദ്ധതികൾക്ക് തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും . 14,258 കോടി രൂപ ചെലവ് വരുന്നതാണ് 350 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പദ്ധതികൾ. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കം കുറിക്കുക. ബിഹാറിലെ 45,945 വില്ലേജുകളിൽ ഒപ്റ്റിക്കൽ ഫെെബർ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Also Read : “മതതീവ്രവാദത്തിന്റേതല്ല,മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം” :പി എ മുഹമ്മദ് റിയാസ്
ഹെെവേകൾ യഥാർത്ഥ്യമാകുന്നതോടെ ബിഹാറിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും ചരക്ക് നീക്കം സുഗമമാവുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുങ്ങുകയും ചെയ്യും. അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശുമായും ജാർഖണ്ഡുമായും കൂടുതൽ വ്യാപാര ബന്ധങ്ങളിലേർപ്പെടാനും ബിഹാറിന്
ഇതിലൂടെ അവസരമാെരുങ്ങും.
Also Read : തെങ്ങിന്റെ മുകളിൽ കയറി വാർത്താസമ്മേളനം നടത്തി നാളികേര വകുപ്പ് മന്ത്രി ; വീഡിയോ വൈറൽ
ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 54,700 കോടി രൂപയുടെ 75 പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 13 പദ്ധതികൾ പൂർത്തീകരിച്ചു. 38 എണ്ണം പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കരാറിന്റെയും അനുമതിയുടെയും ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments