KeralaLatest NewsNews

സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം ഹൃദയഭേദകം: അവൾക്കൊപ്പമെന്ന് പാർവതി

നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ഒരാള്‍ കൂറുമാറിയതിന്‍റെ ഞെട്ടലിലാണ് താനെന്ന് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം പാർവതി ഫേസ്ബുക്കിൽ കുറിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും സിദ്ദിഖും കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Read also: ഡ്രോണുകൾ വഴി ആയുധക്കടത്ത് ; മൂന്ന് ഭീകരർ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മൂന്ന് വര്‍ഷത്തിലേറെക്കാലമായി തീവളയങ്ങള്‍ക്കിടയിലൂടെ, സ്ഥായിയായ ആഘാതത്തിലൂടെയുമാണ് അതിജീവിച്ച ഒരാള്‍ കടന്നുപോകുന്നത്. അവള്‍ നിവര്‍ന്നുനില്‍ക്കുന്നതും നീതിക്കുവേണ്ടി പോരാടുന്നതും നമ്മള്‍ കാണുന്നു. ഒരു പീഡനം തന്നെയാണ് അത്. സാക്ഷികള്‍ കൂറുമാറിയതിന്‍റെ ഞെട്ടലിലാണ് ഞാന്‍. പ്രത്യേകിച്ച്‌ സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. ഹൃദയഭേദകം. എന്നിരുന്നാല്‍ തന്നെയും നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിക്കണം എനിക്ക്. അവള്‍ക്കൊപ്പം നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button