കാസര്‍കോട്: എം.സി കമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും കണ്ടെത്തി. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജൂവലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജൂവലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഫാഷന്‍ഗോള്‍ഡ് ജൂവലറി ശാഖകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജി.എസ്.ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല. എം.സി കമറുദ്ദീന് എം.എല്‍.എ ചെയര്‍മാനായ കാസര്‍കോട് കമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജൂവലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയത്.
2019 ജൂലായ്ക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്വര്‍ണം നിക്ഷേപകര്‍ പിന്‍വലിച്ചു എന്നാണ് എം.എല്‍.എ നല്കുന്ന വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരുന്നില്ല.
ഇത്തരം ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും കണ്ടെത്തിയ ജി.എസ്.ടി വകുപ്പ് നികുതിയും പിഴയും പലിശയുമടക്കം 2020 ഓഗ്സ്റ്റ് 30 നകം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നല്കി. കാസര്‍കോട് ജൂവലറി 8,48,2744 രൂപയും ചെറുവത്തൂരിലെ ജൂവലറി 54,30,87 രൂപയുമാണ് അടക്കേണ്ടിയിരുന്നത്.
Post Your Comments