Latest NewsNewsSports

ഐപിഎല്‍ മാച്ച്‌ : മുംബൈക്ക് ബാറ്റിംഗ്, സര്‍പ്രൈസ് ഇലവനുമായി ചെന്നൈ

ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യമത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം സര്‍പ്രൈസ് ഇലവനുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ഷെയിന്‍ വാട്സണ്‍, ഫാഫ് ഡുപ്ലെസിസ്, ലുങ്കി എങ്കിഡി, സാം കറന്‍ എന്നിവരാണ് ടീമിലെ പ്രമുഖർ. ഇമ്രാന്‍ താഹിറിനെ ഉൾപ്പെടുത്തിയിട്ടില്ല. ക്വിന്റണ്‍ ഡീകോക്ക്, ജെയിംസ് പാറ്റിന്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മുംബൈ ഇന്ത്യൻസിന്റെ വിദേശ താരങ്ങൾ. ഇഷാന്‍ കിഷനു പകരം സൗരഭ് തിവാരി ടീമില്‍ ഇടം നേടിയത് അപ്രതീക്ഷിത നീക്കമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button