KeralaLatest NewsNews

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പൊന്ന്; സംസ്ഥാനത്ത് സ്വർണപ്പണയ വായ്പകളിൽ 70 ശതമാനം വരെ വർധന

കോവിഡ് കാലത്ത് പവന് 40,000 കടന്നാണ് സ്വര്‍ണ വില. പൊന്നിന്റെ ഈ പൊള്ളിക്കുന്ന വില വര്‍ദ്ധനവിലും സ്വർണ്ണ വ്യാപാരം സംസ്ഥാനത്ത് തകൃതിയായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് സ്വർണപ്പണയ വായ്പകളിലും വർധനയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ വൻ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

Read also: യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ് അർബുദത്തെ തുടർന്ന് അ​ന്ത​രി​ച്ചു

സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ച മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള ഏഴ് മാസത്തെ കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണ പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയിട്ടുള്ളത്.സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കാണിത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാർഷിക സ്വർണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വർധന കാർഷിക സ്വർണ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തി.

ഫെഡറൽ ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ നടപ്പു സാമ്പത്തിക വർഷം 25 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. സ്വർണപ്പണയ വായ്പാ വിതരണത്തിൽ 46 ശതമാനം വാർഷിക വർധന മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും അറിയിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് സെപ്റ്റംബർ ഏഴു വരെ വിതരണം ചെയ്ത വായ്പകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 76 ശതമാനം വർധന രേഖപ്പെടുത്തി.

എൻ.ബി.എഫ്.സി.കളും സ്മോൾ ഫിനാൻസ് ബാങ്കുകളും മാത്രമാണ് നേരത്തെ സ്വർണപ്പണയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഏതാനും വർഷങ്ങളായി ബാങ്കുകളും റീട്ടെയ്ൽ വിഭാഗത്തിൽ ഊന്നൽ നൽകിക്കൊണ്ട് സ്വർണപ്പണയ വായ്പാ പോർട്ട്‌ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതിൽ റിസ്ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിച്ച് സ്വർണപ്പണയ വായ്പകളുടെ മേന്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button