
തിരുവനന്തപുരം: കിം ജോങ് ഉന്നിന്റെ പ്രേതമാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയോടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മാദ്ധ്യമങ്ങളുടെ വായ മൂടികെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ എത്ര കേസെടുത്താലും ജനങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കും. അയ്യായിരം പേര്‍ പങ്കെടുത്ത വെഞ്ഞാറമൂട്ടിലെ വിലാപ യാത്രയിലും മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലും കൊറോണ പ്രോട്ടോകോള്‍ പാലിച്ചിരുന്നോവെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ കൊറോണ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ല. അവിടെ ആരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. വെഞ്ഞാറമൂട്ടില്‍ മന്ത്രി എ കെ ബാലന്‍ നയിച്ച വിലാപ യാത്രയില്‍ അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. എന്തുകൊണ്ടാണ് കൊറോണ പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് അപ്പോഴൊന്നും ബോധ്യമുണ്ടാകാതിരുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments