ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകളുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്നും കേന്ദ്ര സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്നും ശിരോമണി അകാലി ദള്‍. പാര്‍ട്ടി നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡിഎയ്ക്കും ബിജെപിക്കും ശക്തമായ പിന്തുണ തുടരുമെന്നും കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് തോന്നുന്ന നീക്കങ്ങള്‍ മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സംസ്കരണ വകുപ്പിന്റെ ചുമതലയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ വഹിച്ചിരുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കര്‍ഷക ബില്ലുകള്‍ പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്നും ശിരോമണി അകാലിദള്‍ പ്രതിനിധി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടിയുടെ നിലപാട് സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്തമാക്കിയത്.
ബില്ലുകളുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് സര്‍ക്കാര്‍ കര്‍ഷകരുടെ യോഗം വിളിക്കണമെന്നാണ് ശിരോമണി അകാലി ദളിന്റെ പ്രധാന ആവശ്യം. തുടക്കത്തില്‍ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പഞ്ചാബിലെ കാേണ്‍ഗ്രസ് സര്‍ക്കാര്‍ ബില്ലുകള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതോടെ ശിരോമണി അകാലി ദളും ബില്ലുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
അതേസമയം കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ഇടനിലക്കാരില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന വിലയില്‍ വിളകള്‍ വില്ക്കാന് കര്‍ഷകര്‍ക്ക് അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് ബില്‍, കര്‍ഷക വിലയുറപ്പ് കര്‍ഷക സേവന ബില്‍, ഫാക്ടറിംഗ് റെഗുലേഷന് ഭേദഗതി എന്നീ ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതില്‍ രണ്ട് ബില്ലുകള്‍ ലോക്സഭ ബുധനാഴ്ച പാസാക്കിയിരുന്നു.
Post Your Comments