വാതുവെപ്പ് നയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം തിരികെയെത്തി. ട്വിറ്ററിലൂടെയാണ് പേടിഎം ഇക്കാര്യം അറിയിച്ചത്.
Update: And we’re back! ?
— Paytm (@Paytm) September 18, 2020
‘അപ്‌ഡേറ്റ്: ആന്റ് വി ആര്‍ ബാക്ക്’എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്. പേടിഎം പുതിയതായി അവതരിപ്പിച്ച ‘പേടിഎം ക്രിക്കറ്റ് ലീഗ്’ പരിപാടി പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ആപ്പ് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
പേടിഎം അടുത്തിടെ അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിയ്ക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. അതേസമയം ഈ പ്രശ്‌നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
Post Your Comments