ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. ചൈനയ്ക്കെതിരെ പാര്‍ലമെന്റില്‍ സംയുക്ത പ്രസ്താവന പാസാക്കാം എന്ന നിര്‍ദ്ദേശമനു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതിര്‍ത്തിയിലെ സ്ഥിതി സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ കക്ഷി നേതാക്കളോട് വിശദീകരിക്കും. ഇതിനിടെ ദിബാങ് ലക്ഷ്യംവെച്ചുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന മുന്നറിയിപ്പ് സുരക്ഷാ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കി.
എന്നാൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശക്തമായ മുന്നറിയിപ്പ് ഇന്നലെ (സെപ്തംബർ 17ന്) ചൈനയ്ക്ക് നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ നിന്നും ഒരേസ്വരത്തിലുള്ള സന്ദേശം ചൈനയ്ക്ക് നല്‍കണം എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാനുള്ള ഏത് നീക്കത്തെയും ചെറുക്കും എന്ന പ്രമേയം ഇരു സഭകളിലും പാസാക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനോടൊപ്പം തന്നെ അതിര്‍ത്തിയിലെ മലനിരകളില്‍ തുടരുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് പിന്നില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന സന്ദേശം നല്‍കാമെന്നും സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
Post Your Comments