
ന്യൂ ഡൽഹി : പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. വടക്കു കിഴക്കൻ ദില്ലിയിലെ ഹർഷ് വിഹാറിൽ ചൊവ്വാഴ്ച രാത്രി മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ ആക്രമി പഴ്സ് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ചേർന്ന് ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ മർദ്ദിച്ച് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. . മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന് ഡൽഹി പോലീസ് അറിയിച്ചു.
Post Your Comments