Latest NewsCinemaNews

ഊര്‍മിള മണ്ടോത്കർ വെറും സോഫ്റ്റ് പോണ്‍ താരംമാത്രം; കങ്കണ റണാവത്

എന്റെ കഷ്ടപ്പാടുകളെ കളിയാക്കുകയും ആക്രമിക്കുകയുമാണ് ഊര്‍മിള ചെയ്തത്

അടുത്തിടെ ബോളിവുഡിൽ ജയ ബച്ചന് നേരെ വിമര്‍ശനം അഴിച്ചുവിട്ടതിന് പിന്നാലെ ബോളിവുഡ് നടി ഊര്‍മിള മണ്ടോത്കർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ‌ കങ്കണ റണാവത്ത്. ഊര്‍മിള മണ്ടോത്കറെ സോഫ്റ്റ് പോണ്‍ താരം എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ബോളിവുഡിനെ ഒന്നടങ്കം ആക്ഷേപിച്ചുവെന്ന് ഊർമ്മിള പറഞ്ഞതിന്റെ പിന്നാലെയാണ് കങ്കണ ഊർമ്മിളയുടെ നടപടിയെ ചോദ്യം ചെയ്ത് രം​ഗത്തെത്തിയത്.

ഇന്നേവരെ മുന്‍ വര്‍ഷങ്ങളിലൊന്നും പറയാതെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ മാത്രം ഇതെല്ലാം തുറന്നു പറയുന്നതെന്നും ഊര്‍മിള ചോദിച്ചു. ബിജെപി സീറ്റ് ലക്ഷ്യംവച്ചാണ് കങ്കണയുടെ ഈ കാട്ടികൂട്ടലുകൾ എന്നാണ് ഊർമ്മിള കങ്കണയെ ലക്ഷം വച്ച് തുറന്നടിയ്ച്ചത്.

ഈ കാണിക്കുന്നതെല്ലാം ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് ഇതെല്ലാം എന്നു പറഞ്ഞ് എന്റെ കഷ്ടപ്പാടുകളെ കളിയാക്കുകയും ആക്രമിക്കുകയുമാണ് ഊര്‍മിള ചെയ്തത്. എനിക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ താരമാണ്. അഭിനയത്തിന്റെ പേരില്‍ അല്ല അവര്‍ അറിയപ്പെട്ടത് എന്ന് ഉറപ്പാണ്. എന്തിന്റെ പേരിലാണ് അവര്‍ പ്രശസ്തയായത്? സോഫ്റ്റ് പോണ്‍ ചെയ്യുന്നതുകൊണ്ട്. അങ്ങനെയുള്ള അവര്‍ക്ക് ടിക്കറ്റ് കിട്ടിയെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ?’ എന്ന കങ്കണയുടെ ചോദ്യം ആരാധകർ ഏറ്റെടുത്തു കഴിയ്ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button