KeralaLatest NewsNews

കോവിഡ് കാലയളവിൽ സൈബർ തട്ടിപ്പുകൾ വൻ തോതിൽ ഉയർന്നു: അജിത് ഡോവൽ

പിഎം കെയ‍ർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി അജിത് ഡോവൽ പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബ‍‌‍ർ തട്ടിപ്പുകൾ വലിയ തോതിൽ ഉയ‍ർന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കേരള പൊലീസ് സൈബർഡോം സംഘടിപ്പിച്ച കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അജിത് ഡോവൽ. സ‍‍ർക്കാ‍ർ വെബ്‌സൈറ്റുകളും പേയ്മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വച്ച് ശ്രമമുണ്ടായെന്ന് അജിത് ഡോവൽ വെളിപ്പെടുത്തി. വീഡിയോ കോൺഫ്രൻസിം​ഗ് അടക്കം ‍‌‌സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റൽ ടൂളുകളുടെ അഭാവം വെല്ലുവിളിയായെന്നും അജിത് ഡോവൽ വ്യക്തമാക്കി.

പിഎം കെയ‍ർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി അജിത് ഡോവൽ പറഞ്ഞു. സൈബ‍‍ർ സുരക്ഷ ഉറപ്പാക്കാൻ വലിയ ശ്രമം വേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ജാഗ്രതയോടെ സൈബർ ഇടങ്ങൾ ഉപയോഗിക്കാൻ സാധിക്കണമെന്ന് അജിത് ഡോവൽ കേരള പോലീസിനെ ഓർമപ്പെടുത്തി.

Read Also: പോലീസിനും ഭയമോ? തല്ലാനിറങ്ങുന്നത് പേരുകൾ മാറ്റി…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ,സ്വദേശത്തു നിന്നുമുള്ള പ്രതിനിധികൾക്ക് നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുങ്ങിയവരും രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കൊക്കൂൺ കോണ്‍ഫറന്‍സില്‍ സംസാരിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ,സ്വദേശത്തു നിന്നുമുള്ള പ്രതിനിധികൾക്ക് നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button