Latest NewsIndiaNews

ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് : കലാപം കെട്ടടങ്ങിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലില്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ട ഡല്‍ഹി സാധാരണ നിലയിലായി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന പേരില്‍ സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം രണ്ടുതവണ അജിത് ഡോവല്‍ കലാപ മേഖലയിലെത്തി.
പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ കാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടല്‍ത്തന്നെ ഊര്‍ജിതമായി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഡല്‍ഹി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു.

Read Also : ഡല്‍ഹി ശാന്തമാകുന്നു : കലാപത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കലാപം കെട്ടടങ്ങിയതോടെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നാട്ടുകാര്‍ നന്ദിയറിയിച്ചു. ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവില്‍ കനപ്പെട്ട ഭീതിയുടെ നിഴല്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇതിന് സാധാരണജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദിരേഖപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button