News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക് സന്ദര്‍ശനത്തിനു പിന്നില്‍ ഒരിഞ്ചു മണ്ണുപോലും വിട്ടുനല്‍കില്ലെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് : മിന്നല്‍ സന്ദര്‍ശനത്തിനു പിന്നിലും ദേശീയ സുരക്ഷാഉപദേഷ്ടാവായ അജിത് ഡോവല്‍ എന്ന ബുദ്ധി കേന്ദ്രം

ലഡാക് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക് സന്ദര്‍ശനത്തിനു പിന്നില്‍ ഒരിഞ്ചു മണ്ണുപോലും വിട്ടുനല്‍കില്ലെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് , മിന്നല്‍ സന്ദര്‍ശനത്തിനു പിന്നിലും ദേശീയ സുരക്ഷാഉപദേഷ്ടാവായ അജിത് ഡോവല്‍ എന്ന ബുദ്ധി കേന്ദ്രം.  ഇന്നു പുലര്‍ച്ചെ കുഷോക് ബക്കുള റിംപോച്ചെ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്.

Read Also : ഇന്ത്യ-ചൈന സംഘര്‍ഷം : ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും ജപ്പാന്‍ : ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്രബന്ധം

മുന്നില്‍നിന്നു നയിക്കാന്‍ താനുണ്ടെന്ന കൃത്യമായ സന്ദേശം സൈനികര്‍ക്കു നല്‍കുക വഴി, ചൈനീസ് കടന്നുകയറ്റം ചെറുക്കാനുള്ള ആത്മവിശ്വാസം സേനയ്ക്കാകെ പകര്‍ന്നു നല്‍കുകയെന്നതാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ലേയില്‍നിന്നു നേരിട്ടു നിമുവിലെ സൈനികതാവളത്തിലേക്കാണു പ്രധാനമന്ത്രി പോയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു

മുന്നില്‍നിന്നു നയിക്കാന്‍ താനുണ്ടെന്ന കൃത്യമായ സന്ദേശം സൈനികര്‍ക്കു നല്‍കുക വഴി, ചൈനീസ് കടന്നുകയറ്റം ചെറുക്കാനുള്ള ആത്മവിശ്വാസം സേനയ്ക്കാകെ പകര്‍ന്നു നല്‍കുകയെന്നതാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ലേയില്‍നിന്നു നേരിട്ടു നിമുവിലെ സൈനികതാവളത്തിലേക്കാണു പ്രധാനമന്ത്രി പോയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലേയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. മോദിയുടെ ലേയിലേക്കുള്ള യാത്രയുടെ വിവരങ്ങള്‍ അതീവരഹസ്യമായാണു സൂക്ഷിച്ചിരുന്നത്. ലേ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങുംവരെ എല്ലാം രഹസ്യമായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് എല്ലാം ഏകോപിപ്പിച്ചത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം തിരിച്ചെത്തിയ ഡോവല്‍ ഡല്‍ഹിയിലാണ്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു സംഘര്‍ഷവും ഉണ്ടാകരുതെന്നാവും പ്രധാനമന്ത്രി സൈന്യത്തിനു നല്‍കുന്ന സന്ദേശം. എന്നാല്‍ ഏതു കടന്നാക്രമണത്തിനും തിരിച്ചടി നല്‍കാനും നിര്‍ദേശം നല്‍കിയിരിക്കും. 2017ല്‍ ദോക്ലാമിലും സമാന നിര്‍ദേശമാണു നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button