Latest NewsNewsIndia

ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ബിജെപി എംപിമാരായ ജി.വി.എൽ. നരസിംഹറാവു, സി.എം രമേശ് എന്നിവരാണ് ആന്ധ്രാപ്രദേശിൽ നിയമവാഴ്ച നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും , ഹിന്ദു ക്ഷേത്രങ്ങൾക്കും , വിശ്വാസികൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്.

Read Also : ചൈനയിൽ പുതിയ ബാക്ടീരിയ രോഗം പടരുന്നു ; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 3,245 പേര്‍ക്ക്​

ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെ കൂടാതെ ഹിന്ദു ദേവതകളെ സമൂഹ മാദ്ധ്യമങ്ങൾ വഴി അപമാനിക്കുന്നതും , അന്റാർവേദി ക്ഷേത്രത്തിലെ രഥം കത്തിച്ചതും വിജയവാഡയിലെ കനക ദുർഗ ക്ഷേത്രത്തിലെ രഥത്തിൽ സിംഹ വിഗ്രഹങ്ങളെ വികൃതമാക്കിയതും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

Read Also : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അനുവദിച്ച തുകയെത്രയെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button