Latest NewsNewsIndia

1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ

ലഖ്‌നൗ: 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാന്‍ പദ്ധതിയുമായി യോ​ഗി ആദിത്യനാഥ് സര്‍ക്കാര്‍. ബി.എം.എസ്. സ്ഥാപകന്‍ ദന്തോപാന്ത് ഠേംഗ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Read Also : 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ

സംസ്ഥാനത്തെ 20,500 ഫാക്ടറികളിലും 6.5 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണ് യു.പി. പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് യു.പി. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ പേരിലുള്ളതാവും പദ്ധതി. തൊഴിലാളികള്‍ക്ക് കഠിനമായ ജോലിയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്ന് ആനന്ദം കണ്ടെത്തുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. അവര്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം തിരിച്ചറിയാനുള്ള അവസരവും അതിലൂടെ ലഭിക്കും. തൊഴിലാളികള്‍ക്ക് സൗജന്യയാത്രയും താമസസൗകര്യവുമാണ് നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button