പാലക്കാട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ മന്ത്രി കെ.ടി. ജലീലിനെ ട്രോളി വി.ടി. ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം ജലീലിനെതിരെ പരിഹാസം ഉന്നയിച്ചത്.
“സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് “വിശദീകരണം നല്കാന്’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?. എന്റെ വക 25′. ബല്‍റാം കുറിച്ചു.
അതേസമയം. കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് പരിക്ക്. മാർച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബൽറാം എം.എൽ.എ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. ഉദ്ഘാടം കഴിഞ്ഞ ഉടൻ തന്നെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. എം.എൽ.എയെ പോലീസ് വളഞ്ഞിട്ട് അടിച്ചുവെന്നാണ് റിപ്പോർട്ട്. തലയ്ക്ക് പരിക്കേറ്റ ബൽറാം ചോരയിൽ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്തതും സംസാരിച്ചതും.
Post Your Comments