തിരുവനന്തപുരം: എന്‍ഐഎക്ക് മുന്നില്‍ പുലര്‍ച്ചെ ആറുമണിക്ക് എത്തി രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ എന്നാണ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതോടൊപ്പം എന്റെ വക 25 എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.
സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?
#EnteVaka25
https://www.facebook.com/vtbalram/posts/10157980838004139
അതേസമയം ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവച്ച് മന്ത്രിസഭ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും രാജി പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും, മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിയെ ഇത്രയേറെ സംരക്ഷിച്ച മുഖ്യമന്ത്രിയും ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
‘തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവയ്ക്കണം. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും’- എന്ന് ചെന്നിത്തല പറഞ്ഞു.
Post Your Comments