
ഇന്ന് സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. മോദിക്കൊപ്പം താനും ഭാര്യയും നില്‍ക്കുന്ന പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും പ്രധാനമന്ത്രിക്ക് താരം നേർന്നിട്ടുണ്ട്.

നമ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു”,വെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/1841634319312510

Post Your Comments