തിരുവനന്തപുരം: സംസ്ഥാനത്തെ ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ സഞ്ചാരദൂരത്തിൽ നിയന്ത്രണവുമായി സർക്കാർ. 140 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനമറിക്കിയത്. മുൻ സര്‍ക്കാറിന്റെ കാലത്ത് പരിധിയില്ലാതെ സർവീസിന് അനുമതിയുണ്ടായിരുന്ന നിയമഭേദഗതി തിരുത്തിയാണ് പുതിയ സ്കീം തയാറാക്കിയത്. ഇതോടെ സംസ്ഥാനത്ത് 31 ദേശസാത്കൃത റൂട്ടുകളിലെ 241 സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററായി യാത്ര ചുരുങ്ങും. കെ.എസ്.ആര്.ടി.സിക്ക് ഇത് അനുകൂലമാവുകയും ചെയ്യും. 31 റൂട്ടുകളിലും അതത് ആര്.ടി.ഒകള്‍ നിശ്ചയിച്ച സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തണമെന്ന വ്യവസ്ഥയും കരടിൽ വ്യക്തമാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ഒരുമാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന ഗതാഗതവകുപ്പ്.
ദീര്‍ഘദൂര സര്‍വിസുകളില്‍ മാത്രമാണ് കെ.എസ്.ആര്.ടി.സിക്ക് ലാഭം കിട്ടുന്നത്. എന്നാൽ സ്വകാര്യബസുകള്‍ക്ക് അന്യായമായി നല്കിയ ആനുകൂല്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി നിരന്തരം സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇത്തരത്തിലുള്ള സര്‍വിസുകള്‍ കൂടുതല്‍ നടത്തിയാല്‍ മാത്രമേ സാമൂഹിക പ്രതിബദ്ധത കാരണം ഓടിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഗ്രാമീണ റൂട്ടുകളിലെ നഷ്ടം നികത്താന്‍ സാധിക്കൂ.
Post Your Comments