ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം , പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
സൈന്യം എന്തും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. നിയന്ത്രണരേഖയ്ക്കടുത്ത് ചൈനയുടെ വിന്യാസം തുടരുകയാണെന്നും രാജ്നാഥ് സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. പാങ്കോഗ്, ഗോഗ്ര മേഖലകളിലാണ് ചൈനയുടെ സേനവിന്യാസം. എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കരുത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തെ ആരും സംശയിക്കേണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Post Your Comments