COVID 19Latest NewsNewsIndia

കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്ര ടൂറിസം, കൾച്ചറൽ മന്ത്രി പ്രഹ്ലാദ്​ സിങ്​ പ​ട്ടേലിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച രാത്രിയാണ്​ മന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ രോഗവിവരം പങ്കുവെക്കുകയായിരുന്നു.

Read also: ‘സാ​ഹി​ബി​ന് ത​ല​യി​ലി​ടാ​ന്‍ തോ​ര്‍​ത്തു​മു​ണ്ട് വാ​ങ്ങാ​ന്‍ ഒ​ന്ന് സ​ഹാ​യി​ച്ചാ​ലോ?. ..എ​ന്‍റെ വ​ക 25’; മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ട്രോ​ളി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ

താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. നേ​ര​ത്തെ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​നി​തി​ന്‍ ഗ​ഡ്ക​രി, ശ്രീ​പ​ദ് നാ​യി​ക്, ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍, കൈ​ലാ​ഷ് ചൗ​ധ​രി, അ​ര്‍​ജു​ന്‍ റാം, ​ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്, സു​രേ​ഷ് അ​ന്‍​ഗാ​ഡി എ​ന്നി​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പാർലമെൻറ്​ മൺസൂൺകാല സമ്മേളനം തുടങ്ങുന്നതിന്​ മുന്നോടിയായി എല്ലാ അംഗങ്ങളെയും ​പരിശോധനക്ക്​ വിധേയമാക്കി. ആദ്യദിവസം ​തന്നെ 30 അംഗങ്ങൾ ഉൾപ്പെടെ 50ഓളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button