തിരുവനന്തപുരം : മന്ത്രി. കെ.ടി.ജലീല്‍ തെറ്റുകാരനല്ല. കെ.ടി.ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ടാണ് മന്ത്രി കെ.ടി.ജലീല്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത് നേരെപോയി കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ഒരു കാര്യവും ജലീല്‍ മറച്ചുവയ്ക്കാന്‍ തയാറല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ജലീലോ ഓഫിസോ തെറ്റു ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
Read Also : 108 ആംബുലന്‍സില്‍ ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
എല്ലാകാര്യങ്ങളും ജലീല്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്കും അത് ബോധ്യപ്പെട്ടിട്ടുണ്ടാകും. ബാക്കി കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നതുവരെ കാത്തിരിക്കാം. സ്വാഭാവികമായും അന്വേഷണത്തിനു ഒരു അവസാനം ഉണ്ടാകുമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത് ചില വിവരങ്ങള്‍ അറിയാനാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ഇപ്പോള്‍ അറിയില്ല. ജലീലുമായി സംസാരിച്ചാലേ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. എന്‍ഐഎ അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പൂര്‍ണമായി അറിഞ്ഞശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments