കൊല്ലം : സംസ്ഥാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്. പത്തനാപുരം തലവൂർ പഞ്ചായത്തിലെ പിടവൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 17പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം ബാധിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്..
Also read : റഷ്യയുടെ കോവിഡ് വാക്സിന് പരാജയം : വാക്സിന് സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍
അതേസമയം കൊല്ലം ജില്ലയിൽ 218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 210 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.. ഇന്ന് 325പേർ രോഗ മുക്തി നേടി. കല്ലുംതാഴം സ്വദേശി ഹൗവ്വഉമ്മ ,പ്രാക്കുളം സ്വദേശി ജമീല , കുളക്കട സ്വദേശി ശശിധരൻ നായർ എന്നിവരുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
Post Your Comments