അബുജ : സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ ദൈവത്തിന് എതിരെ അസഭ്യ ഭാഷ പ്രയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് പതിമൂന്ന് വയസ്സുകാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
നൈജീരിയയിലെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കാനോയിലെ ഷരിയ കോടതിയാണ് ഒമര്‍ ഫാറൂഖ് എന്ന കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്.പ്രവാചകനെ നിന്ദിച്ചു എന്ന കുറ്റത്തിന് യഹയ ഷരീഫ് അമിനു എന്ന ഗായകന് അടുത്തിടെ ഇതേ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 10നായിരുന്നു ഒമര്‍ ഫാറൂഖിന് ശിക്ഷ വിധിച്ചത്.
Read Also : പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമം ; മൂന്നുപേര്‍ അറസ്റ്റിൽ
സെപ്റ്റംബര്‍ 7ന് വിധിയ്ക്കെതിരെ ഫാറൂഖിന്റെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കി.അറസ്റ്റിന് പിന്നാലെ ഫാറുഖിന്റെ വീടിന് നേര്‍ക്കും ജനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവിന് തൊട്ടടുത്ത പട്ടണത്തിലേക്ക് മാറി താമസിക്കേണ്ടി വന്നതായി അഭിഭാഷകന്‍ പറഞ്ഞു.
Read Also : വീണ്ടും സ്വർണക്കടത്ത് : യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 62 ലക്ഷം രൂപയുടെ സ്വർണ്ണം
സംഭവത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ ഏജന്‍സിയായ യൂണിസെഫ് ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോടതി കുട്ടികളുടെ അവകാശങ്ങളും അടിസ്ഥാന നീതിയും ലംഘിച്ചെന്ന് നൈജീരിയയിലെ യൂണിസെഫ് പ്രതിനിധി ചൂണ്ടിക്കാട്ടി. കേസ് അടിയന്തരമായി പുനഃപരിശോധിക്കാനും ശിക്ഷാവിധി മാറ്റാനും നൈജീരിയന്‍ സര്‍ക്കാരിനോടും കാനോ സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടത്തോടും യൂണിസെഫ് ആവശ്യപ്പെട്ടു.
Post Your Comments