News

‘മതനിന്ദ ഒരിക്കലും ചെയ്യരുത്’: ഇന്ത്യയ്ക്ക് ഉപദേശവുമായി താലിബാൻ

കാബൂൾ: ബിജെപി ഔദ്യോഗിക വക്താവ് പ്രവാചകനിന്ദ നടത്തിയ സംഭവത്തിൽ ഇന്ത്യയെ ഉപദേശിച്ച് താലിബാൻ. മതനിന്ദ പ്രോത്സാഹിപ്പിക്കരുതെന്നും ഇസ്ലാമിനെ അപമാനിക്കരുതെന്നും താലിബാൻ ആവശ്യപ്പെട്ടു.

‘വിശുദ്ധമതമായ ഇസ്ലാമിനെ നിന്ദിച്ച് മുസ്ലീങ്ങളെ അസ്വസ്ഥരാക്കരുത്. പ്രവാചകനെതിരെ ഉപയോഗിച്ച പ്രയോഗങ്ങളെ ഞങ്ങൾ അപലപിക്കുന്നു. മതഭ്രാന്ത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുകയാണ്.’ താലിബാൻ ഔദ്യോഗിക വക്താവ് സബിഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു.

നൂപുർ ശർമ്മയുടെ പ്രസ്താവനയോട് ഇതുവരെ 14 രാഷ്ട്രങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി. ഇവരിൽ ഇറാൻ, ഇറാഖ് ഖത്തർ, സൗദി അറേബ്യ ഒമാൻ, യുഎഇ, ജോർദാൻ മുതലായ പ്രധാന ഇസ്ലാമിക രാഷ്ട്രങ്ങളും ഉൾപ്പെടുന്നു. ചില രാഷ്ട്രങ്ങളിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button