വാഷിംഗ്ടണ്‍: കോവിഡിനെതിരെയുള്ള വാക്സിന് ഒക്ടോബറില്‍ തന്നെ വിതരണം ചെയ്ത് തുടങ്ങാനാകുമെന്ന് അമേരിക്ക. പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ)ന്റെ അനുമതികൂടി ലഭിച്ചാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
2020ന്റെ അവസാനത്തോടു കൂടി 100 മില്യണ്‍ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും തുടക്കത്തില്‍ രോഗബാധയുള്ള മുതിര്‍ന്നവര്‍ക്കായിരിക്കും വാക്സിന് കൂടുതല്‍ നല്‍കുകയെന്നും ട്രംപ് പറഞ്ഞു. വാക്സിന് വിതരണം സംബന്ധിച്ച് ഭരണകൂടത്തിന് ഒരു കാഴ്ചപ്പാടുകളുമില്ലെന്നുള്ള ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു. വാക്സിന് 2021 പകുതിയോടെയെ വാക്സിന് തയാറാകു എന്ന സെന്റര്‍ ഫോര്‍ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡിന്റെ അഭിപ്രായത്തെയും ട്രംപ് തള്ളി.
Post Your Comments