KeralaLatest NewsIndia

മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ഇതാദ്യം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും യുഡിഎഫും

സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും

തിരുവനന്തപുരം: കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് ഗുരുതരമായ കാര്യമാണെന്നും, മന്ത്രി രാജിവയ്ക്കണമെന്നും ബിജെപിയും കോൺഗ്രസ്സും. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും, മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

ഖു​റാ​ന്‍റെ മ​റ​വി​ല്‍ മ​ന്ത്രി സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു നി​ന്നു എ​ന്ന് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ബി​ജെ​പി​യാ​ണെ​ന്നും ആ ​ആ​രോ​പ​ണം വാ​സ്ത​വ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​യെ ഇ​ത്ര​യേ​റെ സം​ര​ക്ഷി​ച്ച മു​ഖ്യ​മ​ന്ത്രി​യും ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​ച്ച്‌ പു​റ​ത്ത് പോ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യും മ​ന്ത്രി​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി രാ​ജി വ​യ്ക്കും വ​രെ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ‘തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവയ്ക്കണം. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും’-ചെന്നിത്തല പറഞ്ഞു.

രാവിലെ ആറു മണിയോടെ സ്വകാര്യ കാറിലാണ് മന്ത്രി കൊച്ചി കടവന്ത്രയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. അര്‍ദ്ധരാത്രി 12 മണിയോടെ മന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് ഒടുവില്‍ എത്തുന്ന റിപ്പോര്‍ട്ട്. മുന്‍ എം.എല്‍.എ എ.എം.യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്.

മതഗ്രന്ഥം കൊണ്ടുവന്നതിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് -ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോ, ഇടപാടിന് ഏതെങ്കിലും വിധത്തിലള്ള തീവ്രവാദ സ്വഭാവമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. ജലീലിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന് കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

read also: തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്, നാണം കെടാതെ ജലീല്‍ രാജിവെക്കണം ; രമേശ് ചെന്നിത്തല

കഴിഞ്ഞയാഴ്ച ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയില്‍ നിന്നും ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചിരുന്നു. ജലീലിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയെന്ന് ഇന്നലെ മുതല്‍ സൂചനയുണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല.ഇ.ഡിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി എത്തിയിരുന്നതും സ്വകാര്യ വാഹനത്തിലായിരുന്നു.

അരൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ സ്‌റ്റേറ്റ് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സുഹൃത്തിന്റെ സ്വകാര്യ കാറിലായിരുന്നു മന്ത്രി ഇ.ഡി ഓഫീസില്‍ എത്തിയത്. ജലീലിന് ഇ.ഡി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന പ്രചാരണം വന്നെങ്കിലും അതെല്ലാം ഇ.ഡി ഡയറക്ടര്‍ തന്നെ നിഷേധിച്ചിരുന്നു. ഉന്നത ഉേദ്യാഗസ്ഥര്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button