Latest NewsIndiaNews

പുതിയ പാര്‍ലമെന്റ് മന്ദിരം : വൻ തുകയ്ക്ക് കരാർ ലേലത്തിൽ പിടിച്ച് ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റഡ്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാർ വൻതുകയ്ക്ക് ലേലത്തില്‍ പിടിച്ച് ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റദ. ടാറ്റ 861.90 കോടി രൂപ ലേലത്തുകയായി സമര്‍പ്പിച്ചപ്പോള്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ലിമിറ്റഡ് 865 കോടി രൂപയാണ് ലേലത്തുകയായി സമര്‍പ്പിച്ചത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെ കിംങ് ജോങ് ഉന്നിനോട് ഉപമിച്ച് ബിജെപി എം പി തേജസ്വി സൂര്യ ; വീഡിയോ കാണാം

ന്യൂഡല്‍ഹിയുടെ സെന്‍ട്രല്‍ വിസ്ത വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു കഴിഞ്ഞാല്‍ പണി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : “ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്നു സമ്മതിച്ചതുപോലെ,ജലീലിന്റെ കാര്യത്തിലും മുഖ്യമന്ത്രിക്ക് എല്ലാം സമ്മതിക്കേണ്ടിവരും” : കുമ്മനം രാജശേഖരൻ 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ആണ് ഉള്‍പ്പെടുത്തുക. ഗുജറാത്ത് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ എച്ച്‌ സി പി ഡിസൈന്‍സ് സെന്‍ട്രല്‍ വിസ്തയുടെ വികസനത്തിനുള്ള കണ്‍സള്‍ട്ടന്‍സി ലേലം ഇതിനകം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button