Latest NewsKeralaNews

മന്ത്രി കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന വിഭാഗം നേതാവ് സത്താര്‍ പന്തലൂര്‍ : ഇവിടെ എന്‍ഐഎ നടത്തുന്നത് യുഎഇയുമായുള്ള നല്ല ബന്ധത്തെ ഇല്ലാതാക്കല്‍

തിരുവനന്തപുരം; നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി മന്ത്രി കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന വിഭാഗം നേതാവ് സത്താര്‍ പന്തലൂര്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി’ എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടായെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യുഎഇയില്‍ നിന്ന് ഖുറാന്‍ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ലൊരു കീഴ് വഴക്കമല്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു

 

. പൂര്‍ണരൂപം വായിക്കാം

ഖുര്‍ആന്റെ മറവില്‍ ഇതു വേണോ …

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങള്‍ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കില്‍ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം.

എന്നാല്‍, ഇതിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് ‘ഈത്തപ്പഴവും ഖുര്‍ആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്’ എന്ന സംഘ് പരിവാര്‍ പ്രചാരണം.

മുമ്‌ബൊരു വിവാദത്തില്‍ മന്ത്രി ജയരാജനെ വേഗത്തില്‍ രാജിവെപ്പിച്ചത് അദ്ദേഹം, ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളില്‍ വന്നിരുന്നു ഇവര്‍ പച്ചക്ക് വര്‍ഗീയത വിളമ്ബുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങള്‍ ഖുര്‍ആന്‍ പ്രതീകാത്മക കാര്‍ട്ടൂണ്‍ വരച്ച് അതിലേക്ക് ചൂണ്ടി ‘ഇതെല്ലാം കെട്ടുകഥയാ’ണെന്ന് ഷാര്‍ലി എബ്ദോ മോഡല്‍ സംസാരിക്കുന്നു.

സമരങ്ങളില്‍ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്‌ബോള്‍ എങ്കില്‍ സ്വര്‍ണക്കടത്തില്‍ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു.എ.ഇ യില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു.

ഇത് നല്ലൊരു കീഴ് വഴക്കമല്ല. ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും, ആ നിലക്ക് ചര്‍ച്ച കൊണ്ടു പോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യു.എ.ഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയില്‍ യു.എ.ഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ മാത്രം കാണാന്‍ ഇടവരുത്തുകയും ചെയ്യും.

‘ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി’ എന്ന ആരോപണം ശരിയാണെങ്കില്‍ അത് തെളിയിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിന്റെ മറവില്‍ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൂടാ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button