Latest NewsIndiaNews

ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയെ രംഗത്തിറക്കിയത്: കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രയിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ഡൌണില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്നും മോദി സര്‍ക്കാരിന് അറിവില്ല. ഈ മരണങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ലോകം മുഴുവന്‍ ആ മരണങ്ങള്‍ കണ്ടു എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനായി ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയെയും ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്മെന്‍റിനേയും രംഗത്തിറക്കിയതെന്നും രാഹുല്‍ വ്യക്തമാക്കി.

Read also: ആറ് മാസത്തിനിടെ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 പേരെ ; ഭീകരരുടെ പേടിസ്വപ്നമായി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button