KeralaLatest NewsNews

പിണറായി സര്‍ക്കാറിന്റെ വിവാദ ഉത്തരവ് : കോവിഡ് രോഗികളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാം

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ വിവാദ ഉത്തരവ് , കോവിഡ് രോഗികളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാം. തൊഴിലാളികള്‍ കൊവിഡ് രോഗികളാണെങ്കിലും ലക്ഷണമില്ലെങ്കില്‍ അവരെക്കൊണ്ട് തൊഴിലെടുപ്പിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ്. എന്നാല്‍ ജോലിയും താമസവും മറ്റുളളവര്‍ക്കൊപ്പമാകരുത് എന്ന നിബന്ധനയുമുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദഗ്ദ്ധ, അവശ്യ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുക. ക്വാറന്റൈന്‍, പ്രോട്ടോക്കോള്‍ എന്നിവകാരണം വിദഗ്ധതൊഴിലാളികളെ ആവശ്യമുളള മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇളവ് നല്‍കിയത്. സി എഫ് എല്‍ റ്റി സിക്ക് സമാനമായ താമസ സൗകര്യമാണ് കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ഒരുക്കേണ്ടത്. അതേസമയം, സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കെ ജി എം ഒ എ രംഗത്തെത്തി. രോഗികള്‍ക്ക് വിശ്രമം ആവശ്യമാണെന്നാണ് അവര്‍ പറയുന്നത്.

Read Also : സ്വർണക്കടത്ത്: സ്വപ്‌നയെ ചോദ്യം ചെയ്യുന്ന രീതി മാറ്റാൻ എന്‍.ഐ.എ

അതിനിടെ കൊവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗ ബാധയുണ്ടാകാമെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യത്യസ്ഥ ജനിതക ശ്രേണിയില്‍പ്പെട്ട രോഗാണുവിനെയാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നാണ് ഐ സി എം ആറിന്റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button