Latest NewsIndiaNews

ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിദെ സുഗ ; ഇംഗ്ലീഷിലും ജാപ്പനീസ് ഭാഷയിലും അഭിനന്ദനമറിയിച്ച് മോദി

ദില്ലി: എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യത്തെ പുതിയ പ്രധാനമന്ത്രിയായി ജാപ്പനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട യോഷിഹി സുഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. ഇംഗ്ലീഷിലും ജാപ്പനീസ് ഭാഷകളിലുമായി രണ്ട് ട്വീറ്റുകളിലായാണ് മോദി അഭിനന്ദനം അറിയിച്ചത്.

ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ യോഷിഹിദെ സുഗയ്ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേരുന്നു. നമ്മുടെ പങ്കാളിത്തം ഉയരങ്ങളിലെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മോദി ട്വീറ്റില്‍ കുറിച്ചു.

നേരത്തെ ജപ്പാനീസ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റും ജാപ്പനീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 14 ന് രാജ്യത്തെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ജാപ്പനീസ് പ്രധാനമന്ത്രിയായി സുഗയുടെ തെരഞ്ഞെടുപ്പ്. നാല് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഷിന്‍സോ അബേ അനാരോഗ്യം മൂലം രാജിവച്ചതിനെ തുടര്‍ന്നാണ് യോഷിഹിദെ സുഗ സ്ഥാനമേറ്റിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സുഗയെ തെരഞ്ഞെടുത്തത്.

ചീഫ് കാബിനറ്റ് സെക്രട്ടറിയും ദീര്‍ഘനാളായി അബേയുടെ വലംകൈയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് യോഷിഹിദെ സുഗ. അതേസമയം, ജപ്പാനിലെ ഏറ്റവും കൂടുതല്‍ കാലം ചീഫ് കാബിനറ്റ് സെക്രട്ടറിയും ആഭ്യന്തരകാര്യ, വാര്‍ത്താവിനിമയ മന്ത്രിയുമാണ് സുഗ. സാധാരണക്കാരുടെയും കര്‍ഷകരുടെയും താത്പര്യങ്ങള്‍ നിറവേറ്റാമെന്ന് സുഗ വാഗ്ദാനം ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹം സ്വന്തം മന്ത്രിസഭ ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button