തൃശൂർ : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാർ സെൽഫി എടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. ആറ് വനിതാ പൊലീസുകാരെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.
ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നതും പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് നിലവിലെ തീരുമാനം.
നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയുമ്പോഴാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിൽ വച്ചായിരുന്നു വിവാദ സെൽഫി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. അതേസമയം കൗതുകത്തിനാണ് തങ്ങൾ സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തതെന്നാണ് പൊലീസുകാർ പറയുന്നത്.
Post Your Comments