Latest NewsNewsInternational

ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം : കോവിഡ് വാക്‌സിന്‍ എളുപ്പമാകില്ല …. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നത് 2021 അവസാനത്തില്‍ : ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ദ്ധരും

മുംബൈ : ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം , ലോകം കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവരുന്നത്. കോവിഡ് വാക്സിന്‍ വാക്സിന്‍ യാഥാര്‍ത്ഥ്യമാകുന്നത് 2021 അവസാനമാകുമെന്ന ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ദ്ധരും. 2021 പകുതിവരെ കോവിഡ് വാക്‌സീന്‍ പ്രചാരത്തിലാകുമെന്ന് കരുതുന്നില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാടിനെ പിന്തുണച്ച് വിദഗ്ധര്‍. വ്യാപകമായ കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

read also : കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ് വാക്‌സീന്‍ വികസിപ്പിച്ചാലും എല്ലാവരിലുമെത്താന്‍ പിന്നെയും 18 മുതല്‍ 24 മാസങ്ങള്‍ വരെയെടുക്കുമെന്നാണ് നിഗമനം. വാക്‌സീന്റെ സുരക്ഷയുറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് വാക്‌സീന്‍ അടുത്തവര്‍ഷം ആദ്യ പാദത്തില്‍ത്തന്നെ ലഭ്യമാവുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്തി ഡോ. ഹര്‍ഷ് വര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.

വ്യാപകമായ കോവിഡ് വാക്സിന്‍ കുത്തിവയ്പ് അടുത്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്താന്‍ സാധിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. നിലവിലെ സൂചനയനുസരിച്ച് നീളാനാണ് സാധ്യത. വാക്‌സീന്‍ സജ്ജമാകുന്ന കൃത്യമായ തീയതി പറയാന്‍ പ്രയാസമാണ്. മനുഷ്യരില്‍ പരീക്ഷിക്കുന്നതിനാവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button