COVID 19Latest NewsNewsIndia

ബോട്ട് മറിഞ്ഞ് 14 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: ബോട്ട് മറിഞ്ഞ് 14 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിൽ ബുണ്ഡി ജില്ലയിലെ കമലേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലേക്ക് അമ്പതോളം തീര്‍ഥാടകരുമായി പോയ ബോട്ടാണ് കോട്ട ജില്ലയില്‍ ചമ്പല്‍ നദിയില്‍ മറിഞ്ഞത്, ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.

Also read : സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിന്റേയും ബിനീഷ് കോടിയേരിയുടേയും മൊഴി : ഇഡിയ്ക്ക് പിന്നാലെ എന്‍.ഐയും അന്വേഷണത്തിന് : ഇരുവര്‍ക്കും കുരുക്ക് മുറുക്കി കേന്ദ്രഅന്വേഷണ സംഘം

സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെയും അഗ്‌നിശമന സേനാവിഭാഗത്തിന്റെയും സംഘങ്ങളും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കോട്ട ജില്ലയിലെ ഖാട്ടോളി പ്രദേശത്തുനിന്നുള്ള ഗ്രാമീണരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button