കൊച്ചി ; സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിന്റേയും ബിനീഷ് കോടിയേരിയുടേയും മൊഴി , ഇഡിയ്ക്ക് പിന്നാലെ എന്‍.ഐയും അന്വേഷണത്തിന് . ഇരുവര്‍ക്കും കുരുക്ക് മുറുക്കി കേന്ദ്രഅന്വേഷണ സംഘം. ഇരുവരുടേയും മൊഴി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ഓഫിസിലെത്തി. കഴിഞ്ഞയാഴ്ചയാണ് കെ.ടി.ജലീല്‍, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്. ഇതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു സംഘം എത്തിയത്
കേന്ദ്ര ഏജന്‍സികളായ എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയവയുടെ എല്ലാം അന്വേഷണ സംഘങ്ങള്‍ ഇത്തരത്തില്‍ ലഭിക്കുന്ന മൊഴി വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി ക്രമം എന്ന നിലയിലാണ് എന്‍ഐഎ സംഘം ഇഡി അന്വേഷണ സംഘത്തെ കണ്ടത്. കഴിഞ്ഞ ദിവസം എന്‍ഐഎ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരുടെ കംപ്യൂട്ടര്‍, ടെലിഫോണ്‍ എന്നിവയില്‍ നിന്നെല്ലാം 4 ടിബി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതില്‍ പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെയും വാട്‌സാപ്, ടെലഗ്രാം ചാറ്റുകളുടെയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇഡി മൊഴിയെടുത്ത മന്ത്രി ഉള്‍പ്പടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ഉണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവ മൊഴികളുമായി ഒത്തു നോക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ നടപടി എന്നാണ് വ്യക്തമാകുന്നത്.
Post Your Comments