ജനീവ : അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്സിനുകള്‍ പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ആവശ്യപ്പെട്ടു. പരിശോധനകളും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകളും ഫലപ്രദമായി നടപ്പിലാക്കാനും ഡബ്ലിയു എച്ച് ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു.
Read Also : ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ചൈനയുടെ കണ്ടുപിടുത്തം : ചൈനീസ് വാക്സിന് നവംബറോടെ പൊതുജനങ്ങളിലേക്ക്
അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയലുകളിലെ കാന്‍ഡിഡേറ്റ് വാക്സിനുകളൊന്നും ഇതുവരെ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നല്‍കിയിട്ടില്ലെന്ന് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. റഷ്യ കോവിഡ് വാക്സിന് ഉപയോഗത്തിന് അനുമതി നല്‍കുയും, അമേരിക്ക അടുത്ത മാസം കോവിഡ് വാക്സിന് ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ വക്താവിന്റെ വിശദീകരണം.
ഒക്ടോബര്‍ അവസാനത്തോടെ കോവിഡിനെതിരെ വാക്സിന് വിതരണത്തിന് തയ്യാറാകുമെന്നാണ് യുഎസ് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഫൈസറും അറിയിച്ചിട്ടുള്ളത്. എന്തായാലും അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ല.
Post Your Comments