ലണ്ടന്‍: കോവിഡ് ചികിത്സയുടെ മാനദണ്ഡങ്ങള്‍ പുതുക്കി ഡബ്ല്യൂഎച്ച്ഒ. കോവിഡ് പിടിപെട്ടു ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കു സ്റ്റിറോയ്ഡ് ചികിത്സ നല്കുന്നതു മരണ നിരക്ക് 20 ശതമാനം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ച്ഒ) കണ്ടെത്തല്‍. ഏഴ് രാജ്യാന്തര പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമായതിനെത്തുടര്‍ന്ന് ഡബ്ല്യൂഎച്ച്ഒ ചികിത്സാ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി.
Read Also : ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ചൈനയുടെ കണ്ടുപിടുത്തം : ചൈനീസ് വാക്സിന് നവംബറോടെ പൊതുജനങ്ങളിലേക്ക്
ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്സാമെത്തസോണ്‍, മീഥൈല്‍പ്രെഡ്നിസോലോണ്‍ എന്നിവ ഉപയോഗിച്ചു നടത്തിയ പരീക്ഷണമാണ് ഫലം കണ്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇത്തരം മരുന്നുകള്‍ മരണനിരക്കു കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ചികിത്സാ നിര്‍ദേശങ്ങള്‍ പുതുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോര്‍ട്ടിസ്റ്റിറോയ്ഡ് നല്കിയ രോഗികളിലെ രോഗമുക്തി നിരക്ക് 68 ശതമാനമാണ്. സമാനമായ നിലയില്‍ ഗുരുതരമായ രോഗികളില്‍ സ്റ്റിറോയ്ഡ് ചികിത്സ നല്കാത്തവര് 60 ശതമാനമാണ് രോഗമുക്തി നേടിയത്.
സ്റ്റിറോയ്ഡ് ചികിത്സ ആയിരം രോഗികളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ 87 പേരുടെ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് ഡബ്ല്യൂഎച്ചഒ ക്ലിനിക്കല്‍ കെയര്‍ മേധാവി ജാനറ്റ് ഡിയസ് പറഞ്ഞു. വില കുറഞ്ഞതും എളപ്പം ലഭ്യമായതുമായ മരുന്നതാണ് സ്റ്റിറോയ്ഡുകളെന്ന് ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി.
Post Your Comments