Latest NewsUAENewsGulf

വാഹനാപകടം : രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി : യുഎഇയിലെ അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ അനിൽകുമാർ(42), കൊല്ലം മീയ്യണ്ണൂർ പുത്തൻവീട്ടിൽ രഞ്ജിത്ത്(32) എന്നിവരാണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്‌ഷൻ മാനേജറായിരുന്നു അനിൽകുമാർ. മൃതദേഹം  ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ 9.30 വരെ പാറക്കൽ സി.കണ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് ശേഷം 10 ന് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ പണിക്കർ കത്തമ്പുവിന്റെയും ശാന്തയുടെയും മകനാണ് ഭാര്യ: നിത്യ. മക്കൾ: നിഹാര, നീരവ്.

Also read : ബീച്ചിൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു വീണ് തി​ര​യി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഇത്തിഹാദ് എയർബേയ്സിൽ കേറ്ററിങ് ജോലിക്കാരനായ രഞ്ജിത് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. 7 വർഷമായി വിദേശത്തായിരുന്ന രഞ്ജിത് കഴിഞ്ഞ ഡിസംബറിൽ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു. ഭാര്യ ശ്രീലക്ഷ്മി..

shortlink

Related Articles

Post Your Comments

Related Articles


Back to top button