ആലപ്പുഴ : അമ്മയുടെ കൈയിൽനിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ബീച്ചിൽ മകൻ ഉൾപ്പെടെ മൂന്നു കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി തിരയിൽപ്പെട്ട പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദന്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്. കോസ്റ്റ്ഗാർഡ്, പോലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലുകൾക്കൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
Also read : ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. അനിതമോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിൽ എത്തിയതായിരുന്നു. ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയ ഇവരെ കടലിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചു. എന്നാൽ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തി. ബിനു
വാഹനം പാർക്ക് ചെയ്യാൻ പോയസമയത്ത് അനിതമോൾ കുട്ടികളുമായി തീരത്തേക്കു പോയി സെൽഫി എടുക്കുന്നതിനിടെ നാലുപേരും തിരയിലകപ്പെടുകയായിരുന്നു. കൂട്ടക്കരച്ചിൽ കേട്ടെത്തിയ ബിനു അനിതമോളെയും മൂത്തകുട്ടിയെയും സഹോദരന്റെ മകനെയും രക്ഷിച്ചെങ്കിലും ആദികൃഷ്ണയെ രക്ഷിക്കാനായില്ല.
Post Your Comments