കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റമീസിന്റേയും സ്വപ്നയുടേയും ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.. ഇതേതുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരെയും അതീവ സുരക്ഷയോടെ തൃശൂര്‍ വിയ്യൂരിലെ ജയിലില്‍ എത്തിച്ചു.
read also : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുള്ള അടുപ്പം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു.
കോടതി ഉത്തരവുമായി സ്വപ്നയുടെ ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയെങ്കിലും കാവല്‍ നില്‍ക്കുന്നവരും മെഡിക്കല്‍ കോളജ് അധികൃതരും സ്വപ്നയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ ഐ എ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍ ഐ എ ചോദ്യം ചെയ്ത് തുടങ്ങി.
Post Your Comments